09 May 2024 Thursday

ബാങ്ക് വായ്പ സഹകരണ അദാലത്തില്‍ തീര്‍പ്പായത് നൂറ്കണക്കിന് കുടിശ്ശിക കേസുകള്‍

ckmnews

ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്കിൽ നിന്നും വായ്പ്പയെടുത്ത്‌ തിരിച്ചടവ്‌ വൈകി നിയമ നടപടികളിലേക്ക് നീങ്ങിയ നൂറുകണക്കിന്‌ വായ്പ്പ കുടിശ്ശികകൾ സഹകരണ അദാലത്തിൽ തീർപ്പാക്കി.വായ്പ്പയെടുത്ത്‌ മരണ മടഞ്ഞവരും നിത്യ രോഗികളായവരുടേതുൾപ്പടെ നൂറുകണക്കിന്‌ വായ്പ്പാ കുടിശ്ശികകളാണ്‌ സഹകരണ അദാലത്തിന്റെ ഭാഗമായി തീർപ്പാക്കിയത്‌ ചങ്ങരം കുളം സർവ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ.സിദ്ദീഖ്‌ പന്താവൂരിന്റെ നേതൃത്വത്തിൽ നടന്ന സഹകരണ അദാലത്തിന്‌ സഹകരണ വിഭാഗം സീനിയർ ഓഡിറ്റർ സി സുഭാഷ്‌,യൂണിറ്റ്‌ ഇൻസ്പെക്ടർ കെ കെ ഗിരിജ ബാങ്ക്‌ വൈസ്‌ പ്രസിഡ്ന്റ്‌ ഹമീദ്‌ ചിയാനൂർ,പി പി യൂസഫലി, ടി കൃഷണൻ നായർ,ഏ പി ചന്ദ്രൻ,ഇ വി മൊഹമ്മദ്‌, ബിന്ദു രാജശേഖരൻ,സുബൈദ അച്ചാരത്ത്‌,മനീഷ് കുമാർ,കെ കേളു ,പി സവിത എന്നിവർ പങ്കെടുത്തു