26 April 2024 Friday

കേരള മുസ്‌ലിം ജമാഅത്ത് കൊള്ളനൂര്‍ യൂണിറ്റ് പെരുന്നാള്‍കിറ്റ് വിതരണം ചെയ്തു

ckmnews

കേരള മുസ്‌ലിം ജമാഅത്ത് കൊള്ളനൂര്‍ യൂണിറ്റ്

പെരുന്നാള്‍കിറ്റ് വിതരണം ചെയ്തു


കുമരനെല്ലൂര്‍: കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കൊള്ളനൂര്‍ യൂണിറ്റ് കമ്മിറ്റി പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. കുമരനെല്ലൂര്‍ സര്‍ക്കിള്‍ മുസ്‌ലിം ജമാഅത്ത് ജന. സെക്രട്ടറി വി. പി. അബ്ദുലത്വീഫ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വി. കെ. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫഹദ് ബാഫഖി തങ്ങള്‍, എം. വി. ഹൈദ്രോസ് ഹാജി, പി. വി. അബ്ദുല്ല, പി. വി. ബാവനു, അബ്ദുലത്വീഫ്, വി. വി. ഫള്‌ലു, എം. കെ. യഅ്ഖൂബ്, കെ. വി. യാസിര്‍ സംബന്ധിച്ചു. റിയാസ് സി.പി. സ്വാഗതവും ശഫീഖ് സുഹ്‌രി നന്ദിയും പറഞ്ഞു.