26 April 2024 Friday

എസ്.കെ.എസ്.എസ്.എഫ് ഇഫ്താർ ടെന്റ് ശ്രദ്ധേയമാകുന്നു

ckmnews

എസ്.കെ.എസ്.എസ്.എഫ്  ഇഫ്താർ ടെന്റ് ശ്രദ്ധേയമാകുന്നു


എടപ്പാൾ :എസ്.കെ.എസ്.എസ്.എഫ് എടപ്പാൾ മേഖലയുടെ നേതൃത്വത്തിൽ നടത്തുന്ന ഇഫ്താർ ടെന്റ് ശ്രദ്ധേയമാകുന്നു. ബസ് തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, സ്ഥിരം യാത്രക്കാർ തുടങ്ങി നൂറ് കണക്കിന് ആളുകളാണ് നോമ്പ് തുറക്കായി എത്തുന്നത്. വിഭവ സമൃദ്ധമായ ഈ ഇഫ്താർ ടെന്റ് കണ്ടനകം സെന്ററിലാണ് ഒരുക്കിയിട്ടുള്ളത്.  ദീർഘ ദൂര യാത്രക്കാർക്ക് വളരെ ആശ്വാസമേകുന്ന ടെന്റ് എസ്. കെ. എസ്. എസ്. എഫ് വിഖായ വിങ് പ്രവർത്തകരാണ് നേതൃത്വം നൽകുന്നത്.