09 May 2024 Thursday

കൊറോണ ഭീതി ഫാസ്റ്റ് 9 റിലീസ് ഒരു വർഷം കഴിഞ്ഞ്

ckmnews

കൊറോണ വൈറസ് ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തുമ്പോൾ സിനിമാലോകവും വിറങ്ങലിച്ചു നിൽക്കുകയാണ്. തിയറ്റുകൾ മുഴുവൻ അടച്ചിട്ട അവസ്ഥ. കോടിക്കണക്കിനു ബിസിനസ് ലക്ഷ്യമാക്കി വരുന്ന സിനിമകളുടെ റിലീസ് മാറ്റുകയാണ് ഒരുപോംവഴി. ബ്രഹ്മാണ്ഡ ചിത്രമായ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9 റിലീസ് ഒരു വർഷത്തേയ്ക്ക് നീട്ടാൻ യൂണിവേഴ്‍സൽ സ്റ്റുഡിയോസ് തീരുമാനിച്ചു. ഈ വർഷം മെയ് 22നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. പുതിയ റിലീസ് അടുത്ത വർഷം ഏപ്രിൽ 2 ആണ്.