26 April 2024 Friday

എടപ്പാൾ നടുവട്ടത്ത് ഓട്ടോറിക്ഷ ഇടിച്ച് ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു

ckmnews

എടപ്പാൾ നടുവട്ടത്ത് ഓട്ടോറിക്ഷ ഇടിച്ച് ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു


എടപ്പാൾ:നടുവട്ടത്ത് ഓട്ടോറിക്ഷ ഇടിച്ച് ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു.നടുവട്ടം ശുകപുരത്ത്

തച്ചാരവളപ്പിൽ

ഇബ്രാഹിം എന്ന ബാവ(50)ആണ് ഞായറാഴ്ച വൈകിയിട്ട് നാല് മണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്.ഏപ്രിൽ 20ന് വൈകിയിട്ട് 3 മണിയോടെ നടുവട്ടം സെന്ററിൽ വെച്ചാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെഇബ്രാഹിമിനെ ഓട്ടോറിക്ഷ ഇടിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം തൃശ്ശൂരിലെ സ്വകാര്യ ആശംപത്രിയിൽ ചികിത്സയിൽ ആയിരുന്നു.മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.ഭാര്യ സഹീറ

മക്കൾ: അനസ്, അൻസിയ