26 April 2024 Friday

സൗഹൃദ സംഗമവും സമൂഹ നോമ്പ്തുറയും നടത്തി

ckmnews

സൗഹൃദ സംഗമവും സമൂഹ നോമ്പ്തുറയും നടത്തി


എടപ്പാൾ: നെല്ലിശ്ശേരി സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമവും സമൂഹ നോമ്പ്തുറയും

സംഘടിപ്പിച്ചു.വലക്കലായിക്കൽ തറവാട്ടിൽ നടന്ന സൗഹൃദ സംഗമം സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി  സത്യൻ ഉദ്ഘാടനം ചെയ്തു.എംകെ മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു. ഡോ. പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തി.പിവി കൃഷ്ണൻ, മുസ്തഫ, അഡ്വക്കറ്റ് എംബി ഫൈസൽ, പ്രഭാകരൻ, അനീഷ് കോലത്ത് ,എംകെ മുസ്തഫ ,എംവി അഷ്റഫ്,മുഹമ്മദുപ്പ തുടങ്ങിയവർ സംബന്ധിച്ചു.ചടങ്ങിൽ എൽ  എസ് എസ് വിജയികളായ കാർത്തിക്,ഫാത്തിമ നിദ എന്നിവരെ അനുമോദിച്ചു.അഫ്‌സർ നെല്ലിശേരി സ്വാഗതവും  പി കെ അഷ്റഫ് നന്ദിയും പറഞ്ഞു.