08 May 2024 Wednesday

ജനകീയ ജലശുചിത്വ യജ്ഞ പരിപാടി സംഘടിപ്പിച്ചു

ckmnews



എടപ്പാൾ:"തെളിനീരൊഴുകും നവകേരളം"പരിപാടിയുടെ ഭാഗമായി ജനകീയ ജലശുചിത്വ യജ്ഞ പരിപാടി സംഘടിപ്പിച്ചു.കടകശ്ശേരി പാലത്തോട്ടിൽ തവനുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അധ്യക്ഷത വഹിച്ചു,പി.എസ്.ധനലക്ഷ്മി,എ.പി.വിമൽ,കെ.ലിഷ,എം.ബാലകൃഷ്ണൻ, എ.അബ്ദുള്ള, കില റിസോഴ്സ് പേഴ്സൺ  ടി.ശശീധരൻ, പി.ജ്യോതി,രാജേഷ് പ്രശാന്തിയിൽ, അംബു ഗണേശൻ, പി.പ്രീത, ബിജി ഭാസ്ക്കർ എന്നിവർ പ്രസംഗിച്ചു.വിവിധ വാർഡുകളിലെ ജല സോതസ്രുകൾ കേന്ദ്രീകരിച്ച് ശുചീകരണം നടത്തി