27 April 2024 Saturday

ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

ckmnews



എടപ്പാൾ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി സമാഹരിച്ച ഭക്ഷ്യധാന്യ കിറ്റ് വിതരണം  കമ്മിറ്റി പ്രസിഡൻറ് അഡ്വക്കേറ്റ് കവിത ശങ്കർ,എടപ്പാൾ ദയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ആക്ടിംഗ് ജനറൽ സെക്രട്ടറി വി. അബ്ദുൽ ഖാദറിന് നൽകി നിർവഹിച്ചു. 

ചടങ്ങിൽ ട്രഷറർ ഇ.പി.രാജീവ്, മുരളി മേലേപ്പാട്ട്, ഖലീൽ റഹ്മാൻ, സിദ്ദീഖ്, യമുന, സജിനി, ഫൈസൽ, റസൽ റഹ്മാൻ എന്നിവർ  സംബന്ധിച്ചു.