09 May 2024 Thursday

ലോകരാജ്യങ്ങൾ കൊറോണ ഭീതിയിൽ ഓൺലൈനിലും ‘വൈറസ് ബാധ സന്ദർശകർ സൂക്ഷിക്കുക

ckmnews

ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ്-19 പ്രചരിക്കുന്നതിനിടയില്‍ ആളുകള്‍ രോഗത്തിന്റെ മുന്നേറ്റം എവിടം വരെ എത്തി എന്നറിയാന്‍ ആകാക്ഷയുള്ളവരായി തീര്‍ന്നിരിക്കുകയാണ്. പല സ്ഥാപനങ്ങളും ഇതിനായി ആപ്പുകളും ഇറക്കിയിട്ടുണ്ട്. ഹിയര്‍മാപ്‌സ് (HereMaps) ജോണ്‍ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി എന്നിവ തത്സമയ മാപ്പുകള്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, വേറെ ചില മാപ്പുകള്‍ കേന്ദ്രീകരിച്ച് ഹാക്കര്‍മാര്‍ കംപ്യൂട്ടറുകളില്‍ മാള്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്. റീസണ്‍സ് ലാബ്‌സിലെ ഷായി അല്‍ഫാസിയാണ് ( Shai Alfasi) ഇക്കാര്യം ടെക് ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയിരിക്കുന്നത്. ബ്രൗസറില്‍ സേവു ചെയ്തിരിക്കുന്ന യൂസര്‍ നെയിം പാസ്‌വേഡ് എന്നിവ മുതല്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ വരെ കടത്തുന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം