26 April 2024 Friday

സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാനി എവറസ്റ്റ് ഓഡിറ്റോറിയത്തിൽ പഠനക്യാമ്പ് നടത്തി

ckmnews

സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാനി എവറസ്റ്റ് ഓഡിറ്റോറിയത്തിൽ പഠനക്യാമ്പ് നടത്തി


പൊന്നാനി:സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാനി എവറസ്റ്റ് ഓഡിറ്റോറിയത്തിൽ പഠനക്യാമ്പ് നടത്തി.പൊന്നാനി,തവനൂർ,കോട്ടക്കൽ,തിരൂർ മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുത്ത സഖാക്കൾക്ക്‌ വേണ്ടി സംഘടിപ്പിച്ച പഠന ക്ലാസ്സ് സി.പി.ഐ. സംസ്ഥാന അസി: സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.ജില്ല അസി: സെക്രട്ടറി അജിത് കൊളാടി അദ്ധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി പി.കെ.കൃഷ്ണദാസ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എൻ ഉദയൻ, എ.കെ ജബ്ബാർ ,എം.കെ.മുഹമ്മദ് സലീം തുടങ്ങിയവർ പങ്കെടുത്തു.സി.പി.ഐ.പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ സ്വാഗതം പറഞ്ഞു, തിരൂർ മണ്ഡലം സെക്രട്ടറി ഹംസ്സ നന്ദിയും പറഞ്ഞു.