01 May 2024 Wednesday

പുതിയ വിസകള്‍ പ്രഖ്യാപിച്ച് യുഎഇ; ജോലി ചെയ്യുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും ഉപയോഗപ്പെടുത്താം

ckmnews

അബുദാബി: ജോലിയും സന്ദര്‍ശനവും ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി പുതിയ വിസകള്‍ പ്രഖ്യാപിച്ച് യുഎഇ. സ്‍പോണ്‍സര്‍ ഇല്ലാതെ അനുവദിക്കുന്ന വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ തരത്തിലുള്ള സന്ദര്‍ശനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന തരത്തില്‍ വിവിധ കാലയളവ് ദൈര്‍ഘ്യമുള്ള വിസകളും ഇനി മുതല്‍ ലഭ്യമാവും. എല്ലാ വിസകളിലും സിംഗിള്‍ അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യം ലഭ്യമാവുകയും വിസ ആദ്യം അനുവദിക്കുന്ന അതേ കാലയളവിലേക്ക് വീണ്ടും പുതുക്കാന്‍ സാധിക്കുകയും ചെയ്യും.