26 April 2024 Friday

പൊന്നാനി സമ്പൂർണ്ണ ലോക്കഡോൺ :ഉദ്യോഗസ്ഥ തലത്തിലും വ്യാപാരികൾക്കിടയിലും ആശയകുഴപ്പം

ckmnews



ചങ്ങരംകുളം:പൊന്നാനിയില്‍ ഞായറാഴ്ച പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഉദ്യോഗസ്ഥ തലത്തിലും വ്യാപാരികൾക്കിടയിലും ആശയകുഴപ്പം സൃഷ്ടിക്കുന്നു.പൊന്നാനിയില്‍  ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് നേരത്തെ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.ഞായറാഴ്ച പൊന്നാനി താലൂക്കില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ലോക്ക് ഡൗണ്‍ നഗരസഭയില്‍ മാത്രമായിരിക്കുമെന്നാണ്  തഹസില്‍ദാര്‍ വ്യാപാരികളെ അറിയിച്ചത്.എന്നാല്‍ പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് പൊന്നാനി താലൂക്കില്‍ മുഴുവന്‍ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്നാണ് വിവരം.ലോക്ക് ഡൗണ്‍ സംബന്ധിച്ച് വിത്യസ്ഥമായ വിവരങ്ങള്‍ വന്നതോടെ  വ്യാപാരികളും ആശങ്കയിലാണ്.