09 May 2024 Thursday

ചങ്ങരംകുളത്ത് നിന്ന് കോഴിക്കോട് സമരപന്തലില്‍ കാല്‍നടയായി എത്തിയ യുവാക്കള്‍ക്ക് സ്വീകരണം നല്‍കി

ckmnews

ചങ്ങരംകുളം:ചങ്ങരംകുളത്ത് നിന്നും 90 കിലോമീറ്റർ കാൽനടയായി കോഴിക്കോട് ശാഹീൻ ബാഗിന്റെ സമര വേദിയില്‍ നടന്നെത്തിയ പൊന്നാനി മണ്ഡലത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് കോഴിക്കോട് ഉജ്ജ്വല സ്വീകരണം. ആലങ്കോട് പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി സെഫീർ ചിയ്യാനൂരിനും, വൈറ്റ്ഗാർഡ് അംഗം റൗഫൽ ചിയ്യാനൂരിനും ആണ് ശാഹീൻ ബാഗ് സമര സ്ക്വയറിൽ പി.കെ.ഫിറോസിന്റെയും മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ കെസി ശിഹാബ് ,ഷബീർ ബിയ്യം,സികെ അഷ്‌റഫ്,ഷബീർമാങ്കുളം,ഫവാസ് കിഴിക്കര തുടങ്ങിയവരുടെയും നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നല്‍കിയത്.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയുടെ തെകേ അറ്റമായ ആലംകോട് പഞ്ചായത്തിലെ ചങ്ങരംകുളം ലീഗ് ഓഫീസ് പരിസരത്തുനിന്ന് അഷ്‌റഫ് കോക്കൂർ ഫ്ലാഗ് ഓഫ് ചെയ്ത കാൽനട യാത്ര രണ്ടു ദിവസങ്ങളിലായി പൊന്നാനി ,തിരൂർ ,താനൂർ,പരപ്പനങ്ങാടി ,ബേപ്പൂർ  തുടങ്ങി വിവിധ യൂത്ത് ലീഗ് മണ്ഡലം/പഞ്ചായത് കമ്മിറ്റികളുടെ സ്വീകരണങ്ങളേറ്റു വാങ്ങി ആദ്യ ദിനം 40 കിലോമീറ്റെറും രണ്ടാം ദിനം 50കിലോമീറ്ററും പിന്നിട്ടാണ് ഞായറാഴ്ച വൈകീട്ട് 8മണിയോടെ കോഴിക്കോടെത്തിയത്.