26 April 2024 Friday

പൊന്നാനിയിലെ പ്രധാന വിനോദസഞ്ചാര മേഖലയിൽ അറവ് മാലിന്യം തള്ളുന്നതായി പരാതി

ckmnews



പൊന്നാനി:വിനോദസഞ്ചാര മേഖലയിൽ അറവ് മാലിന്യം തള്ളുന്നതായി പരാതി.പൊന്നാനിയിലെ പ്രധാന വിനോദസഞ്ചാര മേഖലയായ ഈശ്വരമംഗലം കർമ്മ റോഡിന് സമീപത്ത് ഭാരതപുഴയോരത്താണ് അറവുമാലിന്യങ്ങൾ തള്ളുന്നത്.പ്രദേശത്ത് തള്ളുന്ന അറവുമാലിന്യങ്ങൾ ഭക്ഷിക്കാൻ തെരുവ് നായ്ക്കൾ കൂട്ടമായി എത്തുന്നതും പ്രദേശവാസികളെ ഭീതിയിലാക്കുന്നുണ്ട്.തെരുവ് നായ്ക്കൾ മാലിന്യങ്ങൾ കടിച്ചുകീറി പരിസര പ്രദേശങ്ങൾ മലിനമാക്കുന്നതും പ്രദേശവാസികൾ പ്രയാസമുണ്ടാക്കുന്നുണ്ട്.പൊന്നാനി നഗരസഭയുടെ പ്രധാന വിനോദനഞ്ചാര കേന്ദ്രമായ കർമ്മ റോഡിൽ അറവുമാലിന്യങ്ങൾ തള്ളുന്നത് നിയന്ത്രിക്കാൻ പ്രദേശത്ത് സിസികേമറ സ്ഥാപിക്കണമെന്നും,കുറ്റക്കാരെ കണ്ടെത്തി ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ പറഞ്ഞു