26 April 2024 Friday

തവനൂർ KMGVHSS ലെ "സർവ്വോദയം " ക്യാമ്പയിന് പ്രൗഢ്വോ ജ്വല തുടക്കം

ckmnews

തവനൂർ KMGVHSS ലെ "സർവ്വോദയം " ക്യാമ്പയിന് പ്രൗഢ്വോ ജ്വല തുടക്കം


എടപ്പാൾ:തവനൂർ KMGVHSS ലെ "സർവ്വോദയം " ക്യാമ്പയിന് പ്രൗഢ്വോ ജ്വല തുടക്കം."സർവ്വോദയം " പരിപാടിയുടെ ഭാഗമായി കേളപ്പജി ഹയർ സെക്കൻ്ററി സ്കൂളിലെ  മാതൃകാ ക്ലാസ്സ് റൂമിനുള്ള ആദ്യ സംഭാവന മുക്കാൽ ലക്ഷം രൂപ കൈമാറി. മുൻ രാജ്യസഭാ അംഗം  സി. ഹരിദാസാണ് തുക മാടമ്പത്ത്  കുടുബാംഗങ്ങളിൽ നിന്ന്  ഏറ്റുവാങ്ങിയത്.സ്കൂളിൽ നടന്ന ചടങ്ങിൽ  ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് എം.വി.രഘുനന്ദനൻ, പ്രധാന ദ്ധ്യാപകൻ സി.  ഗോപി, എ.സി പ്രേമരാജ്, കെ.ബാലൻ മാസ്റ്റർ, കെ.രാമകൃഷ്ണൻ, എ.പി.സദാനന്ദൻ, പി.സി.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മാടമ്പത്ത് വാസുദേവ മേനോൻ്റെ ഓർമ്മക്ക് പുത്രി മാടമ്പത്ത് ശാന്താലക്ഷ്മിയാണ് തുക മാതൃകാ ക്ലാസ്സ് റൂമിന് സംഭാവന  നൽകിയത്.മാടമ്പത്ത് വാസുദേവ മേനോൻ  സ്കൂളിലെ  മാനേജ്മെന്റ് കമ്മിറ്റിയുടെ  ദീർഘകാല ഭാരവാഹിയായിരുന്നു.