26 April 2024 Friday

എസ് വൈ എസ് മാണൂർ യൂണിറ്റ് നിർമിച്ചു നൽകിയ ഭവന സമർപ്പണം നടത്തി

ckmnews

എസ് വൈ എസ് മാണൂർ യൂണിറ്റ് നിർമിച്ചു നൽകിയ ഭവന സമർപ്പണം നടത്തി


എടപ്പാൾ: എസ് വൈ എസ് മാണൂർ യൂണിറ്റ് നിർമിച്ചു നൽകിയ ഭവന (ദാറുൽ ഖൈർ) സമർപ്പണവും റമളാൻ മുന്നൊരുക്കവും നടത്തി. ഈസ്റ്റ് മാണൂർ അബ്ദുഹാജി നഗരിയിൽ നടന്ന സംഗമം ഡോ: കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ല മുശാവറ അംഗം എം ഹൈദർ മുസ്ലിയാർ അൽ ഖാസിമി അധ്യക്ഷം വഹിച്ചു.എസ് വൈ എസ് മലപ്പുറംവെസ്റ്റ് ജില്ല സെക്രട്ടറി സയ്യിദ് സീതി കോയ തങ്ങൾ, ദാറുൽ ഖൈർ സമർപ്പണവും, സമസ്ത പൊന്നാനി താലൂക്ക് പ്രസിഡണ്ട് വിവി അബ്ദു റസാഖ് ഫൈസി അനുമോദന പ്രഭാഷണവും നടത്തി. ഖുർആൻ മനപാഠമാക്കിയ പി വി മുഹമ്മദ് അസ്ലമിനെയും ,ഒതുക്കുങ്ങൽ ഇഹ് യാ ഉസുന്ന കോളേജിൽ നിന്നും മുത്വവ്വൽ ഫൈനൽ പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ അബ്ദുൽ ഹയ്യ് അഹ്സനി, പന്താവൂർ ഇർശാദ് ഒന്നാം ക്ലാസ്‌വിദ്യാർത്ഥിനി ഇൻ്റെർ നാഷണൽ സ്കിൽ എൻ ഹാൻസ് മെൻ്റ് ട്രൈനിംഗ് പരീക്ഷയിൽ സ്വർണ പതക്കം നേടിയ ലത്തീഫ ഷംഹത്ത്, എന്നിവരെ ആദരിച്ചു.എസ് ഐ കെ തങ്ങൾ ബുഖാരി, മുനീർ പാഴൂർ, പത്തിൽ അശ്റഫ് ,ഇബ്രാഹിം കരീം ബാഖവി, ഷമീർ സഖാഫി വടക്കൂട്ട്, ഹസ്സൻ നെല്ലിശ്ശേരി, എ പി സുലൈമാൻ, പി വി സിദ്ധീഖ് അഹ്സനി, എന്നിവർ പ്രസംഗിച്ചു.