27 April 2024 Saturday

ഡിവൈഎഫ്ഐ പതിനഞ്ചാമത് മലപ്പുറം ജില്ലാ സമ്മേളനം സമാപിച്ചു

ckmnews


എടപ്പാൾ:ഡിവൈഎഫ്ഐ പതിനഞ്ചാമത് മലപ്പുറം ജില്ലാ സമ്മേളനത്തിന് ആവേശകരമായ സമാപനം. ശനി, ഞായർ ദിവസങ്ങളിലായി എടപ്പാൾ പി ബിജു നഗറിൽ (വിവ ഓഡിറ്റോറിയം) നടന്ന സമ്മേളനം യുവജന രംഗത്ത് പുത്തനുണർവേകി.അന്തർദേശീയ, ദേശീയ, സംസ്ഥാന രംഗത്തെ യുവജനങ്ങളെ ബാധിക്കുന്ന മുഴുവൻ വിഷയങ്ങളിലും ചർച്ച ചെയ്താണ് സമ്മേളനം അവസാനിപ്പിച്ചത്.രണ്ടാം ദിവസം പ്രവർത്തന റിപ്പോർട്ടിന്മേൽ നടന ചർച്ചകൾക്കുള്ള മറുപടി ജില്ലാ സെക്രട്ടറി പി കെ മുബഷീറും, സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് സംസ്ഥാന പ്രസിഡന്റ് എസ് സതീഷും മറുപടി നൽകി. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, ഗ്രീഷ്മ അജയ്ഘോഷ്, ജയ്ക്ക് സി തോമസ്, 

തുടങ്ങിയവർ സംസാരിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് കൺവീനർ കെ പി അനീഷ് അവതരിപ്പിച്ചു. ഭാവി പ്രവർത്തന രൂപ രേഖ ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ് അവതരിപ്പിച്ചു.