26 April 2024 Friday

ബിഡികെ യുടെയും കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി

ckmnews

ബിഡികെ യുടെയും കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി


വളാഞ്ചേരി : റംസാൻപുണ്യ മാസത്തിൽ രക്തം ലഭ്യമാകാതെ  രോഗികൾ കഷ്ടപ്പെടുന്നത് ഒഴിവാക്കാനായി 

രക്തദാന ക്യാമ്പ് ഒരുക്കി  കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി വളാഞ്ചേരിയും ബി ഡി കെ തിരൂർ താലൂക്ക് കമ്മിറ്റിയും .വളാഞ്ചേരി കമ്യൂണിറ്റി ഹാളിൽ 9.30 മുതൽ പെരിന്തൽമണ്ണ ഗവ. ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ മുൻസിപ്പൽ കൗൺസിലർ ശിഹാബ് രക്തം നൽകി ഉദ്ഘാടനം നിർവഹിച്ചു.എംഇഎസ് എൻഎസ്എസ് യൂണിറ്റും,വിവിധ സാമൂഹിക രംഗത്തെ പ്രമുഖരും,വ്യപാര സ്ഥാപനങ്ങളിലെ സൗഹൃദങ്ങളും പങ്കാളികളായി 90 റജിസ്ട്രേഷനോടെ 75 പേർ സന്നദ്ധ രക്തദാനം ചെയ്തു. കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി,ബി ഡി കെ തിരൂർ താലൂക്ക്/ജില്ലാ / സ്റ്റേറ്റ് ഭാരവാഹികളും , എം ഇ എസ് എൻ എസ് എസ് യൂണിറ്റും നേതൃത്വം നല്കി