26 April 2024 Friday

കുറ്റിപ്പുറത്ത് കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണംവിട്ട ട്രാവലർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക്

ckmnews

കുറ്റിപ്പുറത്ത് കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണംവിട്ട ട്രാവലർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക്

കുറ്റിപ്പുറം:റോഡിന് കുറുകെചാടിയ കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണംവിട്ട ട്രാവലർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്കേറ്റ.എടപ്പാൾ കുറ്റിപ്പുറം സംസ്ഥാനപാതയിൽ കുറ്റിപ്പുറം കാഞ്ഞിരക്കുറ്റിയിൽ ബുധനാഴ്ച രാത്രി 9 മണിയോടെയാണ് അപകടം.റോഡിന് കുറുകെ ചാടിയ കാട്ടുപന്നിയിലിടിച്ച് നിയന്ത്രണം വിട്ട ട്രാവലർ നിർത്തിയിട്ട രണ്ടു ബൈക്കുകളിലിടിച്ച് കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.അപകടത്തിൽ ബൈക്കിന് സമീപം നിന്നിരുന്ന മുഹമ്മദ് സനീജ്, ട്രാവലറിലെ യാത്രക്കാരനായ എടപ്പാൾ സ്വദേശി അഭിനന്ദ് (9) എന്നിവരെ നിസാര പരിക്കുകളോടെ എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എടപ്പാളിൽ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് അപകടത്തിൽ പെട്ടത്.ഇടിയുടെ ആഘാതത്തിൽ കാട്ടുപന്നി ചത്തു.