26 April 2024 Friday

പൊന്നാനി സ്റ്റേഷനില്‍ സിഐ എസ്ഐ ഉള്‍പ്പെടെ 47 പോലീസുകാര്‍ ക്വോറന്റൈനില്‍

ckmnews


പൊന്നാനി:പൊന്നാനി സ്റ്റേഷനില്‍ സിഐ എസ്ഐ ഉള്‍പ്പെടെ 47 പോലീസുകാര്‍ ക്വോറന്റൈനില്‍.സ്റ്റേഷനിലെ ഒരു പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പൊന്നാനിയില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമായത്.സിഐ അടക്കം മുഴുവന്‍ പോലീസുകാരും ക്വോറന്റൈന്‍ ആയതോടെ സ്റ്റേഷന്‍ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി വക്കുമെന്നാണ് സൂചന.പൊന്നാനിയില്‍ രണ്ട് നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്