26 April 2024 Friday

സ്വതന്ത്ര തൊഴിലാളി യൂണിയൻ ആലംകോട് പഞ്ചായത്ത് കൺവെൻഷൻ നടന്നു

ckmnews

സ്വതന്ത്ര തൊഴിലാളി യൂണിയൻ ആലംകോട് പഞ്ചായത്ത് കൺവെൻഷൻ നടന്നു


ചങ്ങരംകുളം: സ്വതന്ത്ര തൊഴിലാളി യൂണിയൻ ആലംകോട് പഞ്ചായത്ത് കൺവെൻഷൻ നടന്നു.മുസ്ലിം ലീഗ് ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ബാപ്പുനുഹാജിയുടെ അദ്ധ്യക്ഷതയിൽ ചങ്ങരംകുളം മേഖലാ മുസ്ലിം ലീഗ് ഓഫീസിൽ നടന്ന കൺവെൻഷൻ സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ പ്രസിഡണ്ട് പി.പി യൂസഫലി ഉദ്ഘാടനം ചെയ്തു. ഷാനവാസ് വട്ടത്തൂർ, എം.അബ്ബാസലി, ഷബീർ മാങ്കുളം, റാഷിദ് കോക്കൂർ, ജഫീർ മാറോളി, ഉസ്മാൻ പെരുമുക്ക് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി ടി.വി അഹമ്മദുണ്ണി സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറർ കെ. ഹമീദ് നന്ദി പറഞ്ഞു