26 April 2024 Friday

സന്തോഷ് ക്ലബിന്റെ പുതിയ കെട്ടിടം ഐ.എം വിജയൻ ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം:കുമരനല്ലൂർ സന്തോഷ് സ്പ്പോട്സ് ക്ലബിന്റെ പുതിയ കെട്ടിടം കായികതാരം ഐ.എം വിജയൻ ഉദ്ഘാടനം ചെയ്തു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷനായി.കുമരനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതനത്തിന് ചേർന്നാണ് ക്ളബ്ബിന് സ്വന്തമായി കെട്ടിടം നിർമിച്ചിട്ടുള്ളത്.ക്ലബ്ബ് അംഗങ്ങളായ ടി.സുധാകരൻ, നാസർ, ടി. കുഞ്ഞാലൻ, കരീം എന്നിവരാണ് കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം നൽകിയത്.15 ലക്ഷം രൂപ ചിലവിൽ കെട്ടിട നിർമാണം പൂർത്തിയാക്കിയത്. നാല് പതിറ്റാണ്ടിലധികം പ്രവർത്തന പാരമ്പര്യമുള്ള ക്ലബ്‌ കലാകായിക സംസ്കാരിക മേഖലയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. പരിപാടിയുടെ ഭാഗമായി സംസ്‍കാരിക ഘോഷയാത്രയും ഫുട്ബാൾ ടൂർണമെന്റും കുമരനല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്നു. ക്ലബ് പ്രസിഡന്റ് അച്യുതൻ കുട്ടി, സെക്രട്ടറി എം. ഗിരീഷ് ബാബു, പി.മുരളീധരൻ, ജില്ലാ പഞ്ചായത്തംഗം ഷാനിബ,തഫസിൽദാർ ടി.പി കിഷോർ, കെ.വി ബാലകൃഷ്ണൻ, ഫസീല, സി.കെ സുനിത, ടി. ഖാലിദ്, എം.പി കൃഷ്ണൻ, രാജീവ്, നാരായണൻകുട്ടി, അലി കുമരനല്ലൂർ, സുധാകരൻ എന്നിവർ സംസാരിച്ചു.