26 April 2024 Friday

കെറെയിൽ കല്ലിടൽ:തവനൂരിലും ഉദ്യോഗസ്ഥർക്കു മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തി

ckmnews

കെറെയിൽ കല്ലിടൽ:തവനൂരിലും ഉദ്യോഗസ്ഥർക്കു മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തി


എടപ്പാൾ:തവനൂരിലും കെ റെയിൽ പദ്ധതിക്കായി കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥർക്കു മുന്നിൽ പ്രതിഷേധ സമരവുമായി നാട്ടുകാർ രംഗത്ത് എത്തി.തവനൂർ കാർഷിക  കോളേജ് പരിസരത്താണ് 

ബുധനാഴ്ച കാലത്ത് സർവെ കല്ല് സ്ഥാപിക്കാൻ ഉദ്ധ്യോഗസ്ഥർ എത്തിയത്.തവനൂർ മേഖലയിൽ

 കെ റയിൽ സർവേക്കായി ഉദ്യോഗസ്ഥർ എത്തുന്നുണ്ടെന്ന് അറിഞ്ഞ് കാലത്ത് തന്നെ പ്രദേശത്ത് ജനങ്ങൾ തടിച്ചു കൂടിയിരുന്നു.പ്രതിഷേധം മുന്നിൽ കണ്ട് കനത്ത പൊലീസ് സുരക്ഷയും പ്രദേശത്ത് ഒരുക്കിയിരുന്നു.കാർഷിക കോളേജ് കോമ്പൗണ്ടിനകത്ത് സർവേ നടപടികൾ  നടക്കുന്നുണ്ടെന്ന അറിഞ്ഞതോടെ പ്രതിഷേധക്കാർ പ്രകടനവുമായി എത്തി ഗേറ്റിനു മുന്നിൽ മുദ്രാവാക്യമുയർത്തി നിലയുറപ്പിച്ചു. ഇതോടെ പോലീസ് ഗേറ്റ് അടച്ച് പ്രതിഷേധക്കാരെ തടഞ്ഞു നിർത്തി.സാങ്കേതിക തടസങ്ങൾ മൂലം മറ്റു സ്ഥലങ്ങളിൽ കല്ലിടാൻ നിൽക്കാതെ ഉദ്ധ്യോഗസ്ഥർ മടങ്ങുകയായിരുന്നു.ഏറെനേരം മുദ്രാവാക്യം ഉയർത്തിയ ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത് .പ്രതിഷേധങ്ങൾ കണക്കിലെടുക്കാതെ സർവേ നടപടികളുമായി ഉദ്ധ്യോഗസ്ഥർ മുന്നോട്ട് പോവുകയാണ്.എന്നാൽ ജനങ്ങളുടെ ആശങ്ക തീർക്കാതെ കെറെയിൽ സർവെ നടപടികൾ പൂർത്തിയാക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കെ റെയിൽ വിരുദ്ധ സമരവുമായി രംഗത്ത് എത്തിയവർ