27 April 2024 Saturday

മിടുക്കി പൊന്നാനിയെവിടെ കോൺഗ്രസ് മുക്ക് പൊത്തി സമരം നടത്തി

ckmnews

മിടുക്കി പൊന്നാനിയെവിടെ

കോൺഗ്രസ് മുക്ക് പൊത്തി സമരം നടത്തി


പൊന്നാനി: നാല് വർഷം മുൻപ് നഗരസഭയിലെ ഇടത് ഭരണകൂടം ലക്ഷങ്ങൾ ചിലവഴിച്ച് കൊട്ടിഘോഷിച്ച് നടത്തിയ മാലിന്യ നിർമ്മാർജന പദ്ധതിയായ മിടുക്കി പൊന്നാനി യുടെ ഇന്നത്തെ അവസ്ഥക്കെതിരെ കടപ്പുറത്ത് മണ്ഡലം കോൺഗ്രസ് മുക്ക് പൊത്തി സമരം നടത്തി.വീക്കെൻണ്ടിലും,അവധി ദിവസങ്ങളിലും മറ്റ് ജില്ലകളിൽ നിന്നടക്കം വിനോദ യാത്രയായി എത്തുന്ന ആയിരങ്ങൾ എത്തുന്ന പൊന്നാനി കടലോരത്ത് കുന്ന് കൂടി കിടക്കുന്ന മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യാൻ കഴിയാതെ ഇരുട്ടിൽ തപ്പുന്ന നഗരസഭാ അധികൃതർക്കെതിരെയായിരുന്നു മുക്ക് പൊത്തി സമരം.ബീച്ച് ടൂറിസം വികസിപ്പിക്കുമെന്ന് പറയുന്ന ഭരണകൂടങ്ങൾ , ഒരാൾക്ക് പോലും മുക്ക് പൊത്താതെ നടന്ന് പോകാൻ കഴിയാത്ത അത്ര ദുസ്സഹമായ അവസ്ഥയിലെക്ക് കടലോരത്തെ മാറ്റിയിരിക്കുന്നതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് എം.അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ:കെ.പി.അബ്ദുൾ ജബ്ബാർ, എ.പവിത്രകുമാർ, എം.രാമനാഥൻ എന്നിവർ പ്രസംഗിച്ചു.അലികാസിം, കെ. സിദ്ധിക്ക്, കെ. മുഹമ്മത്,

ടി. രാജ് കുമാർ,  ലൗലി അബ്ദുല്ലകുട്ടി, 

 ഫജറു പട്ടാണി എന്നിവർ നേതൃത്വം നൽകി.നഗരസഭയിൽ ഇടത് മുന്നണിയുടെ തുടർഭരണം ഉണ്ടായിട്ടും നഗരത്തിന്റെ പല സ്ഥലങ്ങളിലും മാലിന്യ നിർമ്മാർജനം അവതാളത്തിലായിരിക്കുകയാണെന്നും മിടുക്കി പൊന്നാനിയാക്കുമെന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കുവാൻ നഗരഭരണം ഉണർന്ന് പ്രവർത്തിക്കണമെന്നും ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് ആവശ്യപ്പെട്ടു.

നഗര ഭരണത്തിനെതിരെ ശക്തമായ ജനകീയ ഇടപെടലുകളും സമരങ്ങളും കോൺഗ്രസ് നടത്തുമെന്നും ടി.കെ.അഷറഫ് പറഞ്ഞു.