26 April 2024 Friday

പൊന്നാനിയിൽ എസ്എസ്എല്‍സി റീ വാല്യുവേഷന്‍: ഫീസ് അടക്കേണ്ട തിയ്യതി നീട്ടി നല്‍കി

ckmnews


പൊന്നാനി:എസ് എസ് എൽ സി പരീക്ഷയുടെ റീവാലുവേഷൻ ഓൺലൈൻ അപേക്ഷാ പ്രിന്റും ഫീസും പൊന്നാനി താലൂക്കിൽ നാളെ തന്നെ നൽകേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.ഓൺ ലൈൻ അപേക്ഷാ പ്രിന്റും ഫീസും സൂളിൽ നല്‍കേണ്ട അവസാന തിയതി ജുലൈ 7 ആണ്.എന്നാൽ താലൂക്കിലെ ട്രിപ്പിൾ ലോക് ഡൗൺ മുൻനിർത്തി പ്രത്യേക ക്രമീകരണം നടത്താൻ നഗരസഭയുടെ അഭ്യർത്ഥന പ്രകാരം നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇടപെട്ട് ലോക് ഡൗണിനു ശേഷം ഇതിനുള്ള അവസരമൊരുക്കുകയായിരുന്നു. എന്നാൽ അവസാന തിയതിക്കു മുമ്പ് ഫോൺ വഴി ഓൺ ലൈനിൽ അപേക്ഷ നൽകാൻ ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്.