27 April 2024 Saturday

ട്രിപ്പിൾ ലോക്ക് ഡൗണിൽ ഡി എഡ് പരീക്ഷ വിദ്യാർത്ഥികൾക്ക് വലിയ പരീക്ഷണമാകും

ckmnews




എടപ്പാൾ: പൊന്നാനി താലൂക്കിലെ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഡി എഡ് പരീക്ഷ എഴുതൽ വിദ്യാർത്ഥികൾക്ക് വലിയ പരീക്ഷണമാകും. തിങ്കളാഴ്ച ആനക്കര  ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കാണ് പരീക്ഷ പരീക്ഷണം കൂടിയാകുക. പാതകൾ അടച്ചതിനാൽ പൊന്നാനി, എടപ്പാൾ, ചങ്ങരംകുളം, കുറ്റിപ്പുറം വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യമില്ലാത്തതും പാതകളിലെ നിയന്ത്രണങ്ങളുമാണ്

വെല്ലുവിളി തീർക്കുന്നത്.

 കഴിഞ്ഞ ദിവങ്ങളിൽ  പുറത്തിറങ്ങാൻ കഴിയാത്തതിനാലും അവധി ദിനങ്ങളായതിനാലും പലർക്കും ഹാൾ ടിക്കറ്റ് 

കൈപ്പറ്റാൻ കഴിഞ്ഞിട്ടുമില്ല.

 അതുകൊണ്ട് തന്നെ പരിശോധന സ്ഥലങ്ങളിൽ

പോലീസ് ആവശ്യപ്പെട്ടാൽ ഐഡി കാർഡ് മാത്രമെ

ഹാജരാക്കാൻ കഴിയു.

അതേ സമയം വിഷയം  വിവിധ വകുപ്പുകളിൽ അറിയിച്ചിട്ടുണ്ടന്നും തടസ്സങ്ങൾ നീക്കാൻ അധികൃതരുടെ ഭാഗത്ത് നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രിസിപ്പാൾ അറിയിച്ചു.