26 April 2024 Friday

കാസ്ക് കോലൊളമ്പ് സംഘടിപ്പിക്കുന്ന കോലൊളമ്പ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കമാവും

ckmnews

കാസ്ക് കോലൊളമ്പ് സംഘടിപ്പിക്കുന്ന കോലൊളമ്പ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കമാവും


എടപ്പാൾ:കാസ്ക് കോലൊളമ്പ് സംഘടിപ്പിക്കുന്ന കോലൊളമ്പ് പ്രീമിയർ ലീഗ് (  KPL) Season 7 ന് ഇന്ന് തുടക്കം.എടപ്പാൾ, പൊന്നാനി,വട്ടംകുളം അയിലക്കാട്,പൂക്കരത്തറ ,വൈദ്യർമൂല വല്യാട് ,കോലളമ്പ് ,കാളാച്ചാൽ ചങ്ങരംകുളം തുടങ്ങി പ്രദേശത്തെ 96 കളിക്കാരെ ലേലത്തിൽ വിളിച്ചെടുത്ത് 8 ടീമുകൾ ആണ് ലീഗിൽ മത്സരിക്കുന്നത്.7 വർഷമായി ഈ രീതിയിൽ തെരെഞ്ഞെടുത്താണ് ടൂർണമെൻ്റ് ഇവിടെ സംഘടിപ്പിക്കുന്നത്.നാടിന്റെ സംസ്‍കാരം സൗഹൃദവും മെച്ചപ്പെടുത്താനും എടപ്പാൾ പ്രദേശത്തുനിന്നു നല്ല കളിക്കാരെ വാർത്തെടുക്കാൻ വേണ്ടിയാണ് ഇത്തരം മത്സരം സംഘടിപ്പിക്കുന്നത്. ശനി ഞായാർ ദിവസങ്ങളിൽ രാവിലെ 7  മുതൽ വൈകീട്ട് 6 വരെയുമാണ് മത്സരങ്ങൾ.കോലൊളമ്പ് വൈദ്യർമൂല വായനാശല ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ നടക്കുക.