26 April 2024 Friday

നടുവട്ടം ശ്രീ വടക്കേ മണലിയാർ കാവ് ക്ഷേത്ര പരിസരത്തു നിന്നുള്ള ചക്കുളത്തമ്മയെ കാണാനുള്ള സംഘം പുറപ്പെട്ടു.

ckmnews

നടുവട്ടം ശ്രീ വടക്കേ മണലിയാർ കാവ് ക്ഷേത്ര പരിസരത്തു നിന്നുള്ള ചക്കുളത്തമ്മയെ കാണാനുള്ള സംഘം പുറപ്പെട്ടു.


എടപ്പാൾ:നടുവട്ടം ശ്രീ വടക്കേ മണലിയാർ കാവ് ക്ഷേത്ര പരിസരത്തു നിന്നുള്ള സംഘം ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റു പുറത്ത് സ്ഥിതി ചെയ്യുന്ന ആദിപരാശക്തിയായ ചക്കുളത്തമ്മയെ കാണാൻ പുറപ്പെട്ടു.ഗുരുവായൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാവും സംഘത്തിന്റെ യാത്ര.വർഷങ്ങളായി നടുവട്ടം സ്വദേശി രത്നവും എടപ്പാൾ സ്വദേശി സീതയുമാണ് ഈ സംഘത്തെ നയിക്കുന്നത്.വളാഞ്ചേരി, തുയ്യം, പന്താവൂർ, വട്ടംകുളം, കാടഞ്ചേരി, നടുവട്ടം തുടങ്ങിയ മേഖലകളിലുള്ളവരാണ് യാത്ര യി ലുള്ളത്.എല്ലാ മാസങ്ങളിലും ഇവർ ചക്കുളത്ത് ദർശനത്തിന് എത്തുന്നു. ഒരു ദിവസത്തെ കാലത്ത് മുതലുള്ള എല്ലാ പൂജകളിലും പങ്കെടുത്ത്, വൈകീട്ട്  നിർവൃതിയോടെ സംഘം തിരികെ വീടുകളിലേക്ക് തിരിച്ച് വരുന്നു. വീണ്ടും അടുത്ത മാസം ദേവിയുടെ അനുഗ്രഹത്താൽ എത്തുമെന്ന സന്തോഷത്തോടെയാണ് സംഘത്തിൻ്റെ മടക്കം.