26 April 2024 Friday

ദിറായ കോഴ്‌സിന് ജില്ലയിൽ തുടക്കം കുറിച്ചു

ckmnews

ദിറായ കോഴ്‌സിന് ജില്ലയിൽ തുടക്കം കുറിച്ചു


പൊന്നാനി:സമസ്ത കേരള മദ്രസ്സ മാനേജ്‌മെന്റ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  മദ്രസ്സ പഠനം  പത്താം ക്ലാസ്സും എസ്എസ്എൽസി യും കഴിഞ്ഞു മത പഠനം പൂർത്തിയാക്കാൻ കഴിയാത്ത പതിനഞ്ചിനും ഇരുപത്തി അഞ്ചിനും ഇടയിൽ പ്രായമുള്ള ആൺ   കുട്ടികൾക്കും  പെൺകുട്ടികൾക്കും തുടർ പഠനത്തിനും,സാമൂഹ്യ  സംസ്ക്കാര, സംഭന്നമായ കുടുംബ പാശ്ചാത്തലം സൃഷ്ഠിച്ചെടുക്കുന്നതിനും വേണ്ടി ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന മൂന്ന് വർഷ തൊഴിലതിഷ്ട്ടിത സർട്ടിഫിക്കറ്റ് കോഴ്സായ   ദിറായ കോഴ്‌സിന്റെ മലപ്പുറം ജില്ലാതല ഉത്ഘാടനം ആലത്തൂർ മേഖലയിലെ എടക്കുളം റെയിഞ്ചിൽ നടന്നു.എടക്കുളം മഹല്ല് ഓഡിറ്റൊറിയത്തിൽ വെസ്റ്റ് ജില്ലാ പ്രതിനിധികളും മേഖല,  റെയിഞ്ച് പ്രതിനിധികളും,അനുബന്ധ സംഘടനാ പ്രതിനിധികളും പങ്കെടുത്ത മഹനീയ സദസ്സിൽവെച്ച് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉൽഘടന കർമ്മം നിർവ്വഹിച്ചു.കർമ്മ ശാസ്ത്രം,തസവ്വ്ഫ്,വിശ്വാസവും യുക്തി ചിന്തയും,കുടുംബ ജീവിതം,ലൈഫ് സ്കിൽസ്,ജനറൽ നോളേജ്,ന്യൂനപക്ഷാവകാശങ്ങൾ,സ്വയം തൊഴിൽ,സൈബർ ഡയറ്റ് എന്നീ വിഷയങ്ങളിൽ ആഴ്ചയിൽ   നാല് ഓൺലൈൻ ക്ലാസ്സും ഒരു ഓഫ്‌ലൈൻ ക്ലാസ്സും ആയി  ആൺ കുട്ടി കൾക്ക് ആൺ ട്രൈനേഴ്‌സും പെൺ കുട്ടികൾക്ക് പെൺ ട്രൈനേഴ്‌സും, ആണ് നേതൃത്വം നൽകുക.സമസ്തയുടെ കീഴിൽ പ്രത്യേകം ട്രെയിനിങ് ലഭിച്ചു സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ട്രൈനേഴ്സിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കോഴ്സ്   സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത മദ്രസ്സ മാനേജ്‌മെന്റിന്റെ  കീഴിലാണ് നടക്കുകSKMMA വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് പിവി മുഹമ്മദ്‌ മൗലവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ്  ഡോ : ബഹാഉദ്ധീൻ മുഹമ്മദ്‌ നദ് വി  മുഖ്യപ്രഭാഷണം നടത്തി,പ്രശസ്ത മോട്ടി വേറ്റർ ഫാഹിദ് പെരിന്തൽമണ്ണ ക്ലാസ്സെടുത്തു.ജില്ലാ സെക്രട്ടറി കെഎം കുട്ടി,മുഹമ്മദ്‌ഷാഫി,എകെകെ മരക്കാർ,കെപി കമൂൽ ഫൈസി,ഇ,പി, മൊയ്‌ദീൻ കുട്ടി മാസ്റ്റർ,പാറയിൽ ബാവു ഹാജി,പി മുസ്തഫ ഹാജി, ഹക്കീം ഫൈസി, വിപി ഹസ്സൻ എന്നിവർ ആശംസകൾ അർപ്പിച്ചു