26 April 2024 Friday

അമ്മയറിയാൻ"ക്യാമ്പയിന് തവനൂരിൽ തുടക്കം കുറിച്ചു

ckmnews

അമ്മയറിയാൻ"ക്യാമ്പയിന് തവനൂരിൽ തുടക്കം കുറിച്ചു


തവനൂർ:കുഞ്ഞുങ്ങൾക്ക്  മാരക രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് തവനൂരിൽ അമ്മയറിയാൻ "  ക്യാമ്പയിന്  തുടക്കം.കുഞ്ഞുങ്ങളെ ക്ഷയം, മഞ്ഞപ്പിത്തം, പോളിയോ,ഡിഫ്ത്തീരിയ, വില്ലൻചുമ, കുതിരസന്നി, 'മെനഞ്ചറ്റിസ്, ന്യുമോണിയ,മീസ്സിൽസ്,റുബല്ല, ടെറ്റനസ് തുടങ്ങിയ പത്തോളം ' മാരക രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് യഥാസമയങ്ങളിൽ വാക്സിൻ എടുക്കുവാനുള്ള ബോധവത്ക്കരണ പരിപാടിക്കാണ് രൂപരേഖതെയാറാക്കിയിട്ടുള്ളത്.തവനൂർ ഗ്രാമപഞ്ചായത്തിൻ്റെയും സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിലാണ് പരിപാടി. ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നതോടൊപ്പം  ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ വാക്സിനേഷനിൽ എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം..വാർഡ് തലത്തിൽ കുത്തിവെപ്പ് എടുക്കാത്തവർ,ഭാഗികമായി എടുത്ത കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി ജനപ്രതിനിധികളടക്കമുള്ള സംഘം ഗൃഹസന്ദർശന  ബോധവത്ക്കരണം നടത്തും.പഞ്ചായത്ത് തലത്തിലുള്ള സമിതി പ്രവർത്തനങ്ങൾ നിരീക്ഷണവും വിലയിരുത്തലും നടത്തും. പരിപാടിയുടെ ഭാഗമായി  വാക്സിനേഷൻ നൽകുന്നതിന് പ്രത്യേക ക്യാമ്പുകൾ വിവിധ ഇടങ്ങളിൽ  സംഘടിപ്പിക്കും.അമ്മയറിയാൻ " ക്യാമ്പയിൻ പരിപാടിയുടെ ഉദ്ഘാടനം മിനി പമ്പ കെ.ടി.ഡി.സി മോട്ടൽ ആരാമിൽ  വെച്ച് എം.എൽ.എ ഡോ.കെ .ടി. ജലീൽ ഉദ്ഘാടനം  നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ്, സെക്രട്ടറി പി.അബ്ദുൾ സലാം, കെ. നിർമ്മല, ടി.എർണോൾഡ്, രാജേഷ് പ്രശാന്തിയിൽ പ്രസംഗിച്ചു