27 April 2024 Saturday

ട്രോമകെയർ പ്രവർത്തകർ ഉമ്മർക്ക അനുസ്മരണം നടത്തി

ckmnews

ട്രോമകെയർ പ്രവർത്തകർ ഉമ്മർക്ക അനുസ്മരണം നടത്തി


എടപ്പാൾ:ട്രോമ കെയർ പൊന്നാനി താലൂക് മുൻ പ്രസിഡന്റും സാമൂഹ്യക സാംസ്കാരിക  പ്രവർത്തകനുമായിരുന്ന ഉമ്മർകയെ ട്രോമകെയർ പ്രവർത്തകർ അനുസ്മരിച്ചു.അനുസ്മരണത്തിന്റെ ഭാഗമായി തവനൂർ  പ്രതീക്ഷ ഭവനും പരിസരവും  വൃത്തിയാക്കിയും അവിടത്തെ അന്തേ വാസികൾക്കു  ഭക്ഷണ  പഥാർത്ഥങ്ങൾ  വിതരണം ചെയ്തുമാണ്  അദേഹത്തിന്റെ ഓർമ  പുതുക്കിയത്.ദുരിത മനുഭവിക്കുന്നവരെ ചേർത്ത് പിടിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന അദ്ദേഹത്തിൻ്റെ ഓർമ്മകൾ ഈ മണ്ണിൽ മായാതെ എന്നും നിലനിൽക്കുമെന്നും  അംഗങ്ങൾ പറഞ്ഞു.പൊന്നാനി താലൂക് ട്രോമ കെയർ  പ്രസിഡന്റ്  സലാം പോത്തനൂർ  ട്രോമ കെയർ  കോഡിനേറ്റർ

അഷ്‌കർ പിവി ചങ്ങരംകുളം  കോഡിനേറ്റർ സാജിത  പി. കുറ്റിപ്പുറം കോഡിനേറ്റർ റഷീദ് എൻകെ ഷാജി 

പെരുമ്പടപ്പ് കോഡിനേറ്റർ സഹല  എന്നിവർ സംസാരിച്ചു.ഫൈസൽ ബാജി. മുഹമ്മദ് സഹീർ കെ യൂസഫ് അശോകൻ എന്നിവർ നേതൃത്വം നൽകി