26 April 2024 Friday

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ അഭിമാന നേട്ടം കൈവരിച്ച രണ്ട് വയസുകാരിയെ അനുമോദിച്ചു

ckmnews

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ അഭിമാന നേട്ടം കൈവരിച്ച   രണ്ട് വയസുകാരിയെ അനുമോദിച്ചു  


ചങ്ങരംകുളം:ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി തിളക്കമാർന്ന നേട്ടം കൈവരിച്ച് രണ്ടു വയസ്സ് മാത്രം പ്രായമുള്ള  ആയിഷ ഇശൽ എന്ന രണ്ട് വയസുകാരിയെ യൂത്ത് കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.അപൂർവ്വമായ നേട്ടം കൈവരിച്ച കുഞ്ഞ് നാടിന് അഭിമാനമാണെന്ന് അനുമോദന ചടങ്ങിൽ ഡിസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സിദ്ധിഖ് പന്താവൂർ പറഞു. യൂത്ത് കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം പ്രസിഡന്റ്‌ നിതിൻ ഭാസ്കരൻ, ഉമ്മർ കുളങ്ങര, മുസ്തഫ ചാലുപറമ്പിൽ, ഫാരിസ് നരണിപ്പുഴ, ഫൈസൽ മാട്ടം, ഷബീൽ അമയിൽ തുടങ്ങിയ നേതാക്കൾ അനുമോദന ചടങ്ങിൽ പങ്കെടുത്തു.മലപ്പുറം ജില്ലയിലെ  ചങ്ങരംകുളം അയ്യംകുളം സ്വദേശികളായ മെക്കാനിക്കൽ എഞ്ചിനീയറായ പുറത്താട്ട് അസ്ഹറുദ്ധീന്റെയും ആയുർവേദ ഡോക്ടറായ ശഹലയുടെയും മകളാണ് ഈ കൊച്ചു മിടുക്കി.ജനിച്ചു എട്ട് മാസം പ്രായം ആകുമ്പോൾ തന്നെ പല പേരുകളും പറയാൻ ശ്രമിച്ചിരുന്ന ഈ കൊച്ചുമിടുക്കി അന്ന് മുതൽ തന്നെ ഓർമ്മ ശക്തിയിൽ അസാമാന്യ കഴിവ് പ്രകടിപ്പിച്ചിരുന്നതായി മാതാവ് ഷഹല പറഞ്ഞു.പിന്നീട് കഠിന പ്രയക്തനം കൊണ്ടാണ്  നേട്ടം കൈവരിച്ചത്.പഠിപ്പിച്ചെടുക്കാൻ കൂടെ നിന്നു.അവളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് മുന്നോട്ട് പോയത്. വളരെ പെട്ടെന്ന് വസ്തുക്കൾ ഗ്രഹിച്ചെടുക്കുകയും കൂടാതെ    ഓർമശക്തിയിൽ പ്രാവീണ്യം തെളിയിക്കുകയും ചെയ്തു കൊണ്ടാണ്  അഭിനന്ദനീയമായ ബഹുമതിക്ക് ഈ കൊച്ചു മിടുക്കി അർഹയായത്.ഐശ്യറോയി, സച്ചിൻ തെണ്ടുൽക്കർ, നരേന്ദ്രമോഡി, ബറാക് ഒബാമ,ഫുട്‍ബോൾ താരം മെസ്സി, എ.പി.ജെ അബ്ദുൽ കലാം, സുഭാഷ് ചന്ദ്രബോസ്സ്, പിണറായി വിജയൻ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ ഫോട്ടോ തിരിച്ചറിയുന്നതിലും ,പൊതു വിജ്ഞാനത്തിലും,ഇംഗ്ലീഷ് അക്ഷരമാലയിലും, ഫ്രൂട്സ് &വെജിറ്റബിൾസിന്റെ പേരുകൾ പറയുന്നതിനും കുഞ്ഞിന് സാധിക്കും.ഒന്ന് കണ്ടു കഴിഞ്ഞാൽ അനായസം ഒവയുടെ പേര് പറയുവാനും അവ തിരിച്ചറിയാനും ആയിഷ ഇഷലിന് സാധിക്കുമെന്നും മാതാവ് പറയുന്നു.കോൺഗ്രസ്സ് നേതാവ് അഷ്‌റഫ്‌ പുറത്താട്ടിന്റെ പേരമകൾ കൂടിയാണ് ഈ കൊച്ചു മിടുക്കി.