27 April 2024 Saturday

കാലടി വിദ്യാപീഠം യു പി സ്കൂളിൽ "ലഗ് ജാ ഗലേ" ഉറുദു ഫെസ്റ്റ് നടത്തി

ckmnews

കാലടി വിദ്യാപീഠം യു പി സ്കൂളിൽ "ലഗ് ജാ ഗലേ" ഉറുദു ഫെസ്റ്റ് നടത്തി


എടപ്പാൾ: വിഖ്യാത ഗായിക ലതാ മങ്കേഷ്കറിന് ആദരമർപ്പിച്ചു കൊണ്ട് കാലടി വിദ്യാപീഠം യു പി സ്കൂളിൽ ഉറുദു ഫെസ്റ്റ് നടത്തി. വിദ്യാർത്ഥികൾ തയ്യാറാക്കിയ ലതാ മങ്കേഷ്കർ പതിപ്പ്

ലഗ് ജാ ഗലേ' പ്രധാനാധ്യാപിക പി.സുനില പ്രകാശനം ചെയ്തു.ഗാനാലാപനം, ലതാ മങ്കേഷ്കർ അനുസ്മരണം എന്നിവയും നടന്നു. മികച്ച നോട്ട് പുസ്തകം, മറ്റ് പഠന പ്രവർത്തന ങ്ങൾക്കുള്ള സമ്മാനദാനം എന്നിവയും ഉണ്ടായി. ഉറുദു അധ്യാപിക  നസീഹ.കെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സാവിത്രി കെ.ആർ, ഗണേശൻ കോലത്ര, സഫീന എന്നിവർ സംസാരിച്ചു.