26 April 2024 Friday

എസ് വൈ എസ് എടപ്പാൾ സോൺ യൂത്ത് കൗൺസിൽ സമാപ്പിച്ചു

ckmnews

എസ് വൈ എസ് എടപ്പാൾ സോൺ യൂത്ത് കൗൺസിൽ സമാപ്പിച്ചു


എടപ്പാൾ : സമസ്ത കേരള സുന്നി യുവജന സംഘം എടപ്പാൾ സോൺ യൂത്ത് കൗൺസിൽ  സമാപ്പിച്ചു. നടുവട്ടം നന്മ കാമ്പസിൽ കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ ഉപാദ്ധ്യക്ഷൻ ആളത്ത് അഹമദ് ബാഖവി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് ഇബ്രാഹീം കരീം ബാഖവി ആധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി മുനീർ പാഴൂർ വിഷയാവതരണം നടത്തി. ജില്ലാ പ്രവർത്തകസമിതി അംഗം അബ്ദുൽ ജലീൽ ബാഖവി കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. പി പി നൗഫൽ സഅദി ,മുഹമ്മദ് നജീബ് അഹ്സനി , ഗഫൂർ അഹ്സനി തിരുത്തി , കെ പി ഉമർ സഖാഫി, അഷ്റഫ് അൽ ഹസനി . ഹുസൈൻ ബാഖവി , മുജീബ് സഖാഫി , ആസിഫ് തണ്ടിലം , വി ശിഹാബുദ്ധീൻ മുസ് ലിയാർ, റഫീഖ് പെരുമുക്ക് പ്രസംഗിച്ചു.