27 April 2024 Saturday

കടലാമകൾക്ക് സംരക്ഷണ വലയമൊരുക്കി വെളിയംകോട് കടലാമ സംരക്ഷണ കേന്ദ്രം

ckmnews

കടലാമകൾക്ക് സംരക്ഷണ വലയമൊരുക്കി വെളിയംകോട് കടലാമ സംരക്ഷണ കേന്ദ്രം


പൊന്നാനി:കടലാമകൾക്ക് സംരക്ഷണ വലയമൊരുക്കി വെളിയംകോട് കടലാമ സംരക്ഷണ കേന്ദ്രം.കടലാമ സംരക്ഷണ കേന്ദ്രത്തിൽ വിരിഞ്ഞ 84 കടലാമ കുഞ്ഞുങ്ങളെ കഴിഞ്ഞ ദിവസം കടലിലേക്ക് വിട്ടു.ഇതോടെ ഈ ആഴ്ച 258 കടലാമ കുഞ്ഞുങ്ങൾ കടലിലെത്തി.293 എണ്ണമാണ് വിരിയിക്കാൻ വച്ചത്.നിലവിൽ 3374 മുട്ട വിരിയാൻ വച്ചിരിക്കുകയാണ് ഇതിൽ 368 എണ്ണം കൂടി ഈ ആഴ്ച വിരിഞ്ഞിറങ്ങും.വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷത്തിനായാണ് വന്യ ജീവി സംരക്ഷണ വകുപ്പിന് കീഴിൽ വെളിയംകോട് കടൽ തീരത്ത് കടലാമകൾക്ക് സംരക്ഷണം ഒരുക്കിയത്