26 April 2024 Friday

തവനൂർ പ്രതീക്ഷാഭവനിലെ താമസക്കാർക്ക് മൈക്ക് സെറ്റ് കൈമാറി

ckmnews

തവനൂർ പ്രതീക്ഷാഭവനിലെ താമസക്കാർക്ക് മൈക്ക് സെറ്റ് കൈമാറി


തവനൂർ :പ്രതീക്ഷാഭവനിലെ താമസക്കാർക്ക് മൈക്ക് സെറ്റ് കൈമാറി.മാനസിക വെല്ലുവിളികൾ നേരിടുന്ന താമസക്കാരുടെ പുനരധിവാസ കേന്ദ്രമായ സമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തവനൂരിലെ പ്രതീക്ഷാ ഭവനിലെ താമസക്കാരുടെ മാനസികോല്ലാസത്തിനും മുഖ്യധാര പ്രവേശനത്തിനും മൈക്ക് സെറ്റ് സഹായകമാകുമെന്ന് സെറ്റ് ഏറ്റുവാങ്ങിക്കൊണ്ട് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ പറഞ്ഞു.മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേവ് എക്സ്പോർട്സ് ഉടമ കൊല്ലം സ്വദേശിയായ വി.ദേവദാസാണ് തവനൂർ പ്രതീക്ഷാഭവനിലേക്ക് ഒരു ലക്ഷം രൂപയോളം ചിലവ് വരുന്ന പബ്ലിക്ക് അഡ്രസ് സിസ്റ്റം സംഭാവനയായി നൽകിയത്. മുബൈയിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ ദേവദാസ് ചടങ്ങിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.എം.അക്ബർ,പ്രേമലത, വെൽഫെയർ കമ്മിറ്റി അംഗം ബാലചന്ദ്രൻ ,HLFPPT കോ- ഓർഡിനേറ്റർ ടിൻ്റോ ജോസഫ്, സ്റ്റാഫ് സെക്രട്ടറി പ്രദീപ് കൊയോൺ തുടങ്ങിയവർ സംസാരിച്ചു.പ്രതീക്ഷാഭവൻ സൂപ്രണ്ട് ബി മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ഗായകനും മാധ്യമ പ്രവർത്തകനുമായ രഞ്ജിത്ത് പുലാശ്ശേരി,പ്രതീക്ഷാ ഭവനിലെ അന്തേവാസികളും ചേർന്നവതരിപ്പിച്ച ഗാനോപഹാരം ചടങ്ങിന് മാറ്റുകൂട്ടി.