26 April 2024 Friday

കെ എസ് ബി എ പൊന്നാനി താലൂക്ക് സമ്മേളനം എടപ്പാളിൽ നടന്നു

ckmnews

കെ എസ് ബി എ പൊന്നാനി താലൂക്ക് സമ്മേളനം എടപ്പാളിൽ നടന്നു


എടപ്പാൾ: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ 

 53 മത് പൊന്നാനി താലൂക്ക് വാർഷിക സമ്മേളനം എടപ്പാളിൽ കെ പി പുരുഷോത്തമൻ നഗറിൽ നടന്നു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഒ വി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.

താഹിർ വെളിയംകോട് സ്വാഗതവും മലപ്പുറം ജില്ലാ ട്രഷറർ എൻ സി ഫിറോസ് മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങിൽ കലാം ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ ഫാത്തിമ സുഹറ യ്ക്കും  കെ എസ് ബി എ യുടെ അനുഗ്രഹീത കലാകാരൻ സിദ്ധു ഇമേജിനും 

ഉപഹാരം നൽകി.സംഘടനയുടെ ജില്ലാ പ്രസിഡന്റ് ഒ വി മൊയ്തുണ്ണി, മുഹമ്മദ് കീഴ്ശ്ശേരി, ഹംസ പന്താവൂർ, അനിൽ കുട്ടൻ, ഫിറോസ്, അനീഷ്, ഷാജി, ഉസ്മാൻ, റഫീഖ്, മൻസൂർ, ബൈജു,സുരേന്ദ്രൻ ,നൂറ് ,ഒ വി സാബിർ  ,വി ഹനീഫ എന്നിവർ പ്രസംഗിച്ചു