09 May 2024 Thursday

ചേറ്റുവയില്‍ അമ്മക്കൊപ്പം പുഴയില്‍ ചാടിയ മകളുടെ മൃതദേഹവും കണ്ടെത്തി മരിച്ചത് ചങ്ങരംകുളത്ത് ലോട്ടറി വില്‍പന നടത്തിയിരുന്ന രജനിയും മകളും

ckmnews

ചേറ്റുവ പുഴയിൽ അമ്മയോടൊപ്പം ചാടിയ മകളുടെ മൃതദേഹവും കണ്ടെത്തി.എരുമപ്പെട്ടി, നെല്ലുവായ് സ്വദേശിനി മുരിങ്ങാത്തേരി മുല്ലയ്ക്കൽ ശ്രീഭദ്ര യുടെ മൃതശരീരമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.ശ്രീഭദ്രയുടെ അമ്മയുടെ മൃതദേഹം ഇന്നലെ വൈകീട്ട് തന്നെ കണ്ടെത്തിയിരുന്നു.രജനിയുടെ ഭർത്താവുമായി ഉണ്ടായ കലഹത്തെ തുടർന്നുള്ള മാനസിക സംഘർഷമാണ് ജീവനൊടുക്കാൻ കാരണം.രജനിയുടെ മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്തുനിന്ന് തന്നെയാണ് മകളുടെ മൃതദേഹവും കണ്ടെത്തിയത്.എരുമപ്പെട്ടി ഗവർൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീഭദ്ര.