27 April 2024 Saturday

പൊന്നാനി നഗരസഭ ഭാഗികമായും ,ആലംകോട്,വട്ടംകുളം എടപ്പാള്‍,മാറഞ്ചേരി പഞ്ചായത്തുകള്‍ കണ്ടയ്ന്‍മെന്റ് സോണ്‍ ആക്കാൻ ശുപാർശ

ckmnews


എടപ്പാള്‍:പ്രദേശത്ത് കഴിഞ്ഞ ദിവസം പ്രമുഖ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍,നഴ്സുമാര്‍ അടക്കം 11 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലംകോട്,വട്ടംകുളം എടപ്പാള്‍,മാറഞ്ചേരി പഞ്ചായത്തുകള്‍ കണ്ടയ്ന്‍മെന്റ് സോണ്‍ ആക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.മലപ്പുറം ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പ്രദേശത്ത് സമൂഹ വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്താനും ഉദ്ധ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശ്ശൂർ കോഴിക്കോട് സംസ്ഥാന പാതയും ദേശിയ പാതയും ഈ സോൺകളിലൂടെ കടന്നുപോകുന്നതിനാൽ കൂടുതൽ സമയം മറ്റു വാഹനങ്ങൾ ഇവിടങ്ങളിൽ ചിലവഴിക്കാൻ പാടില്ല എന്നും രണ്ട് ഏൻഡ് പോയിന്റുകളിൽ ചെക്ക് പോസ്റ്റുകളും സ്ഥാപിക്കും ,ആരാധനാലയങ്ങൾ അടച്ചിടും എന്നിങ്ങനെ ഉള്ള നിർദ്ദേശങ്ങളാണ് ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ