26 April 2024 Friday

പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ അക്രമം - 250 ഓളം പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു

ckmnews


ചങ്ങരംകുളം:കഴിഞ്ഞ ദിവസം ചങ്ങരംകുളത്ത് നടന്ന കെ എസ് യു സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ ഇരു വിഭാഗങ്ങളിലും പെട്ട 250 ഓളം പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.കെഎസ് യു നേതാവിനെ വീട്ടില്‍ കയറി അക്രമിച്ചതില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകര്‍  വൈകിയിട്ട് നാല് മണിയോടെ ചങ്ങരംകുളത്ത് നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ സിപിഎം പാര്‍ട്ടി ഓഫീസിന് നേരെയും കൊടിമരങ്ങള്‍ക്ക് നേരെയും അക്രമങ്ങള്‍ ഉണ്ടായി.സംഭവത്തില്‍ 100 ഓളം വരുന്ന കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ യാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.പാര്‍ട്ടി ഓഫീസ് അക്രമിച്ചതിനെതിരെ വൈകിയിട്ട് ആറ് മണിയോടെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് കോണ്‍ഗ്രസ്സ് കൊടിമരങ്ങള്‍ നശിപ്പിച്ചത്.സംഭവത്തില്‍ കണ്ടാലറിയാവുന്ന 150 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും ചങ്ങരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചങ്ങരംകുളം മേഖലയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്