26 April 2024 Friday

സിനിമയിലൂടെയും, പരസ്യങ്ങളിലൂടെയും ജനശ്രദ്ധ പിടിച്ച് പറ്റി എടപ്പാളിന്റെ ഡബ്ബിങ് ആർട്ടിസ്റ്റ്

ckmnews


എടപ്പാൾ:സിനിമാലോകത്തു എടപ്പാൾ എന്ന പേരിനു വീണ്ടും പ്രസക്തി ഏറുകയാണ്.നിരവധി പേരാണ് എടപ്പാളിൽ നിന്നും കലാലോകത്തു നിറഞ്ഞു നിൽക്കുന്നത്.അവർക്കൊപ്പം ഉയരങ്ങൾ കീഴടക്കുകയാണ് സുജീഷ് അമ്പാടി എന്ന ഡബ്ബിങ് ആർട്ടിസ്റ്റ്‌.വർഷങ്ങൾക്കു മുൻപ് നിഖിൽ എടപ്പാൾ എന്ന ക്യാമറാമാൻ കലാ രംഗത്തേക്ക് കൈ പിടിച്ചു കൊണ്ടുവന്നതാണ് സുജീഷ് അമ്പാടിയെ.പരസ്യങ്ങളിലൂടെ തുടങ്ങി നിരവധി മലയാള സിനിമകളിലും,മൊഴിമാറ്റ സിനിമകളിലും ഇതിനോടകം ശബ്ദം നൽകികഴിഞ്ഞു.ഇതിനോടകം വിജയ് സേതുപതിക്കുവേണ്ടി മൂന്ന് സിനിമകളിലും,അസുരൻ എന്ന സിനിമയിൽ ധനുഷിന് വേണ്ടിയും മലയാളം സംസാരിച്ചത് സുജീഷ് അമ്പാടിയാണ്.ഇതിനുപുറമെ നിരവധി പരസ്യചിത്രങ്ങൾക്ക് തന്റെ ശബ്ദം നൽകിക്കഴിഞ്ഞു .മലയാളത്തിലെ പ്രമുഖ ചാനലായ ഫ്ളവഴ്‌സിൽ വോയിസ് ആർട്ടിസ്റ്റായിരുന്നു.നായക കഥാപാത്രങ്ങൾക്കു പുറമെ ബിഗിൽ,സാഹോ,ദർബാർ,തുടങ്ങി നിരവധി സിനിമകളിൽ ഡബ്ബ് ചെയ്തു.നാല് ഭാഷകളിൽ ഒരുങ്ങുന്ന കട്ടിൽ എന്ന സിനിമയിലെ നായക കഥാപാത്രത്തിനു ശബ്ദം നൽകി റിലീസിനായി കാത്തിരിക്കുകയാണ്.എടപ്പാളുകാർക്കു സുപരിചിതമാണ് സുജീഷ് അമ്പാടിയുടെ ശബ്ദം.കുളങ്കര ഉത്സവത്തിന്റെ പരസ്യ സംപ്രേഷണവും അറിയിപ്പുകളും വർഷങ്ങളായി റെക്കോർഡ് ചെയ്യാനെത്തുന്നത് അമ്പാടിയാണ്.മലയാള സിനിമകളും,മൊഴിമാറ്റസിനിമകളും,പരസ്യങ്ങുളുമൊക്കെയായി തിരക്കിലാണ് സുജീഷ് അമ്പാടി.