26 April 2024 Friday

39 വർഷത്തിനുശേഷം വിരമിച്ച ചുമട്ട് തൊഴിലാളിക്ക് സി.ഐ.ടി.യു യാത്രയയപ്പ് നൽകി

ckmnews

39 വർഷത്തിനുശേഷം  വിരമിച്ച ചുമട്ട് തൊഴിലാളിക്ക് സി.ഐ.ടി.യു യാത്രയയപ്പ് നൽകി


എടപ്പാൾ:വട്ടംകുളത്ത് ചുമട്ട് തൊഴിലാളിയായി ജോലി ചെയ്ത് 39 വർഷത്തിനുശേഷം  വിരമിച്ച എൻ.വി.റസാക്കിന് ചുമട്ട് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു യാത്രയയപ്പ് നൽകി. യൂണിയൻ പ്രസിഡണ്ട് എം.എ.നവാബ് അദ്ധ്യക്ഷനായ ചടങ്ങ് ജില്ലാ പ്രസിഡണ്ട് എം.ബി.ഫൈസൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ ഉപഹാരം നൽകി.എം. മുസ്തഫ പൊന്നാടയണിയിച്ചു.പി.വി.കൃഷ്ണർ,എം,മുരളീധരൻ,ടി.എം.രാമകൃഷ്ണൻ,പി.കൃഷ്ണൻ,എൻ.വി.റസാക്ക്,പി.വിനോദ് ,പി.സുധീർ എന്നിവർ പ്രസംഗിച്ചു.