27 April 2024 Saturday

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പൊന്നാനി നിയോജക മണ്ഡലത്തിൽ 1 കോടി രൂപ അനുവദിച്ചു

ckmnews


പൊന്നാനി നിയോജക മണ്ഡലത്തിൽ

പ്രളയ പുനരുദ്ധാരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി

12 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 1 കോടി രൂപ അനുവദിച്ചു .ഗ്രാമീണ റോഡുകളുടെ

പുനരുദ്ധാരണത്തിന്റെ പ്രാധാന്യം ചൂണ്ടി കാട്ടി

ബഹു. റവന്യൂ മന്ത്രി കെ. രാജനുമായി

ചർച്ച നടത്തിയിരുന്നു.ഇതിന്റെ അടിസ്‌ഥാനത്തിൽ ആണ്

പൊന്നാനി നിയോജക

മണ്ഡലത്തിന് 1 കോടി രൂപ അനുവദിച്ചിരിക്കുന്നത്.നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് പ്രവൃത്തികൾ

സമയബന്ധിതമായി പൂർത്തിയാക്കുമെന്ന്

പി. നന്ദകുമാർ എംഎൽഎ അറിയിച്ചു .


റോഡ് പ്രവൃത്തികളുടെ വിവരങ്ങൾ .


1. വി.മുഹമ്മദ് സാഹിബ് റോഡ് , പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് ,10 ലക്ഷം

2 . തറയിൽ റോഡ് , പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് ,10 ലക്ഷം

3 . ഗ്രാമം-കനോലികനാൽ പാത്ത് വേ റോഡ് ,

വെളിയംകോട് ഗ്രാമ പഞ്ചായത്ത് ,10 ലക്ഷം

4 . വെളിയംകോട് സ്‌കൂൾ-ബാപ്പു സ്മാരക റോഡ് ,

വെളിയംകോട് ഗ്രാമ പഞ്ചായത്ത് , 10 ലക്ഷം 

5 . കുളത്തിലെ പള്ളി റോഡ് ,മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് , 5 ലക്ഷം

6 . മന റോഡ് , മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് , 5 ലക്ഷം

7 .കരിങ്കല്ലത്താണി-കണ്ണറാവിൽ റോഡ് , മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് , 10 ലക്ഷം

8 . ആശ്രയക്കുന്ന് റോഡ് ,

ആലംകോട് ഗ്രാമ പഞ്ചായത്ത് , 7 ലക്ഷം 

9 . മുല്ലക്കൽ ഇടവഴി റോഡ് , ആലംകോട് ഗ്രാമ പഞ്ചായത്ത് , 6 ലക്ഷം

10 . പൂമോത്ത് റോഡ് , ആലംകോട്  ഗ്രാമ പഞ്ചായത്ത് , 7 ലക്ഷം

11 . നിലംപതി കാവിൽ പാടം-കീഴെക്കാവ് റോഡ് ,

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് , 10 ലക്ഷം

12 . പുളിഞ്ചോട് ചേലക്കടവ്

റോഡ് (രണ്ടാം ഘട്ടം) ,

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് , 10 ലക്ഷം