26 April 2024 Friday

വൈക്കോൽ കെട്ടുകൾ തീവെച്ച് നശിപ്പിച്ചതായി പരാതി

ckmnews

വൈക്കോൽ കെട്ടുകൾ തീവെച്ച് നശിപ്പിച്ചതായി പരാതി


എടപ്പാൾ: പൂക്കരത്തറ തൂഭായി പാടത്ത്  കൂട്ടിയിട്ടിരുന്ന വൈക്കോൽ സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. കൈത പുറത്ത് സിദ്ദീഖിന്റെ നെൽകൃഷിയുടെ വൈക്കോൽ ആണ് സാമൂഹ്യവിരുദ്ധർ രാത്രിയുടെ മറവിൽ തീ വെച്ച് നശിപ്പിച്ചതായി പറയുന്നത്. വൈക്കോൽ നശിപ്പിച്ചതിന് അവർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഉടമ പോലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.