27 April 2024 Saturday

പൊന്നാനിൽ ആദ്യമായി കാറ്റാടി മരത്തണലിൽ കടലോര പാർക്ക് ഒരുങ്ങുന്നു

ckmnews

പൊന്നാനിൽ ആദ്യമായി കാറ്റാടി മരത്തണലിൽ കടലോര പാർക്ക് ഒരുങ്ങുന്നു


പൊന്നാനിൽ ആദ്യമായി കാറ്റാടി മരത്തണലിൽ കടലോര പാർക്ക് ഒരുങ്ങുന്നു.പൊ​ന്നാ​നി നഗര​സഭയി​ലെ 42-ാം വാ​ർ​ഡി​ൽ പു​തു​പൊ​ന്നാ​നി മുല്ല റോഡിൽ മൈലാഞ്ചിക്കാട് ഭാഗത്തെ കടലോരത്താണ് മനോഹരമായ പാർക്ക് ഒരുങ്ങുന്നത്.നേരത്തെ കാറ്റാടി മരങ്ങൾ നട്ടുവളർത്തിയിരുന്ന 20 സെൻ്റ് സ്ഥലത്ത്  ജനകീയാസൂത്രണ പദ്ധതി പ്രകാരം ആറരലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം. നിലത്ത് കട്ടകൾ വിരിച്ചു. ബെഞ്ചുകൾ നിർമിച്ചു. റോഡിനോട് ചേർന്ന് കോൺഗ്രീറ്റ് ചെയ്യുന്നു. ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും.