09 May 2024 Thursday

വേനല്‍ ചൂടിന് ആശ്വസമേകി ജില്ലയിലെങ്ങും കനത്ത മഴ

ckmnews

വേനല്‍ ചൂടിന് ആശ്വസമേകി ജില്ലയിലെങ്ങും കനത്ത മഴ

ചങ്ങരംകുളം:ചുട്ട് പൊള്ളുന്ന വേനല്‍ ചൂടിന് ആശ്വസമേകി ജില്ലയിലെങ്ങും കനത്ത മഴ പെയ്തു.പുലര്‍ച്ചെ ഒന്നരയോടെ തുടങ്ങിയ മഴ പല സ്ഥലങ്ങളിലും മണിക്കൂറുകളോളം ലഭിച്ചു.ചൂട് വര്‍ദ്ധിച്ചതോടെ പ്രദേശത്തെ തോടുകളും കുളങ്ങളും തണ്ണീര്‍ തടങ്ങളും വറ്റി വരണ്ടിരിക്കുകയാണ് ഇത് പ്രദേശത്തെ കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.പലയിടത്തും കിണറുകള്‍ വറ്റി തുടങ്ങിയത് കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നതിനും കാരണമാക്കിയിട്ടുണ്ട്.തുടര്‍ച്ചയായ വേനല്‍മഴ പെയ്യും എന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.