26 April 2024 Friday

അപകടങ്ങള്‍ കുറയ്ക്കാന്‍ കൊള്ളനൂര്‍ ജാറം സെന്ററില്‍ ഡിവൈഡര്‍ സ്ഥാപിച്ചു

ckmnews

അപകടങ്ങള്‍ കുറയ്ക്കാന്‍ കൊള്ളനൂര്‍ ജാറം സെന്ററില്‍ ഡിവൈഡര്‍ സ്ഥാപിച്ചു


കുമരനെല്ലൂര്‍: കൊള്ളനൂര്‍ ജാറം മദ്‌റസ റോഡരികില്‍ വേഗത നിയന്ത്രണ (സ്പീഡ് ബ്രേക്കര്‍) ഡിവൈഡര്‍ സ്ഥാപിച്ചു. നടുവട്ടം - കൂനമ്മൂച്ചി റോഡിലെ വാഹനപ്പെരുപ്പവും വാഹനങ്ങളുടെ അമിതവേഗതയും കാരണം ഇവിടെ അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തിലാണ് ചാലിശ്ശേരി പോലീസിന്റെ മുന്‍കൈയില്‍ ഡിവൈഡര്‍ സ്ഥാപിച്ചത്. കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ് കൊള്ളനൂര്‍ യൂനിറ്റ് കമ്മിറ്റിയാണ് ഡിവൈഡര്‍ സ്‌പോണ്‍സര്‍ ചെയ്തത്. ചാലിശ്ശേരി എസ് ഐ സാജന്‍, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചര്‍, പോലീസ് ഉദ്യോഗസ്ഥരായ സതീഷ്, ഗോപി, പാറപ്പുറം ഇമാം ഉമര്‍ സഖാഫി വൈലത്തൂര്‍, മുസ്‌ലിം ജമാഅത്ത് യൂനിറ്റ് ജനറല്‍ സെക്രട്ടറി എം വി ഹൈദ്രോസ് ഹാജി, വാര്‍ഡ് അംഗം കെടി അബ്ദുല്ലക്കുട്ടി, പിവി അബ്ദുല്ല, നമ്പ്രത്ത് ഹസന്‍, വിവി ഹസന്‍, വികെ മുഹമ്മദ്, ലത്വീഫ് എംകെ, ഷാനവാസ് നമ്പ്രത്ത്, എസ് വൈ എസ് സോണ്‍ സെക്രട്ടറി സിപി റിയാസ്, സര്‍ക്കിള്‍ സെക്രട്ടറി വിവി ഫള്‌ലു, വിവി അനസ് തുടങ്ങിയവര്‍ സംബന്ധിച്ചു.