26 April 2024 Friday

വനിതാ വായനശാലയുടെ നേതൃത്വത്തിൽ എം ഗോവിന്ദൻ അനുസ്മരണം സംഘടിപ്പിച്ചു

ckmnews

വനിതാ വായനശാലയുടെ നേതൃത്വത്തിൽ എം ഗോവിന്ദൻ അനുസ്മരണം സംഘടിപ്പിച്ചു


തവനൂർ:പ്രശസ്ത കവിയും ചിന്തകനുമായിരുന്ന  എം ഗോവിന്ദന്റെ മുപ്പത്തി മൂന്നാം ചരമ വാർഷിക ദിനത്തിൽ തവനൂർ എം ഗോവിന്ദൻ സ്മാരക വനിതാ വായനശാലയുടെ നേതൃത്വത്തിൽ ഓൺ ലൈനായി നടന്ന  അനുസ്‌മരണ പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വി പ്രകാശ് ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് രാജൻ കരുവാരക്കുണ്ട് അനുസ്‌മരണ പ്രഭാഷണം നടത്തി.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലിഷ മോഹൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം യു എം ഷീജ, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വി രാമകൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിലർമാരായ എം ജയരാജ്,എ. പി പത്മിനി,പഞ്ചായത്ത് ഗ്രന്ഥശാല സമിതി കൺവീനർ എ. ടി മണികണ്ഠദാസ് എന്നിവർ പ്രസംഗിച്ചു.വായനശാല സെക്രട്ടറി ദിവ്യ  മനോജ് സ്വാഗതവും കോമളം ഉണ്ണി നന്ദിയും പറഞ്ഞു