26 April 2024 Friday

പൊന്നാനിയിൽ നിർത്തിയിട്ട ഗ്യാസ് ടാങ്കറിന് പിറകിൽ കാറിടിച്ച് ഒരാൾ മരിച്ചു

ckmnews


പൊന്നാനി:പൊന്നാനിയിൽ നിർത്തിയിട്ട ഗ്യാസ് ടാങ്കറിന് പിറകിൽ കാറിടിച്ച് ഒരാൾ മരിച്ചു.ഒരാൾക്ക് പരിക്കേറ്റു.കണ്ണൂർ കണ്ടൻകുളങ്ങര കുഞ്ഞിമംഗലം സ്വദേശി ആദിത്യ ജയചന്ദ്രൻ ആണ് മരിച്ചത്.കൂടെയുളള കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി ജീരകശ്ശേരി ഫ്രാൻസിസ് എന്നവർക്കാണ് പരിക്കേറ്റത്.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പുലർച്ചെ 4.50 ഓടെ പൊന്നാനി ആനപ്പടി സെൻ്ററിൽ നിർത്തിയിട്ട ഗ്യാസ് ടാങ്കറിൽ മഹീന്ദ്ര കാർ ഇടിച്ചാണ് അപകടം.അപകടത്തിൽ പരിക്കുപറ്റിയ കാർ യാത്രക്കാരായ ആദിത്യനെയും ഫ്രാൻസിസിനെയും അൽഫാസ ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിത്യ മരണപ്പെടുകയായിരുന്നു. ഇവരുടെ കൂടെ ഉണ്ടായിരുന്ന 4വയസുകാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു