27 April 2024 Saturday

എടപ്പാൾ ശുകപുരത്ത്ക്കാർക്ക് കാവലായി ഇനി കുട്ടനില്ല:അന്ത്യാഞ്ജലി നേർന്ന് ശുകപുരം നിവാസികൾ

ckmnews


എടപ്പാൾ:എടപ്പാൾ ശുകപുരത്തു കാർക്ക് ഏറെ പ്രിയങ്കരനായ നായ്ക്കുട്ടി കുട്ടന് അന്ത്യാഞ്ജലി അർപ്പിച്ച് ശുകപുരം നിവാസികൾ. 16 വർഷമായി ശുകപുരത്തുകാർക്ക് കാവലായിരുന്നു കുട്ടൻ.എടപ്പാളിലെ ശുകപുരം 

നടുതൊടിയിൽ കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങളുടെയും കാവലായിരുന്നു അവൻ.കേരളത്തിലെ ഒട്ടുമിക്ക സ്റ്റേജ് കലാകാരന്മാർക്കും കുട്ടനെ അറിയാം, എടപ്പാൾ സൗണ്ട് ട്രാക്ക് കലാസമിതിയിലെത്തുന്ന കലാകാരന്മാരുടെയും പ്രിയങ്കരനായിരുന്നു കുട്ടൻ. 

ശുകപുരം സ്വദേശി ഷോണ കൃഷ്ണൻ്റെ വളർത്ത് നായയായിരുന്നു പിന്നിട് ശുകപുരത്ത് കാരുടെ സ്വന്തം വളർത്തോമന ആയിമാറുക്കായിരുന്നു ഈ മിണ്ടാപ്രാണി.കുന്നിക്കുരുവോളം സ്നേഹം കൊടുത്താൽ കടലോളം സ്നേഹം തിരിച്ച് നൽകുന്ന ഒരേ ഒരു ജിവന് അർഹിക്കുന്ന തരത്തിലാണ് അന്ത്യോപചാരമർപ്പിച്ചത്.സൗണ്ട് ട്രാക് നാസർ, സതിഷ് പതഞ്ചലി, മണി, മൊയ്തീൻ, ഷോണ കൃഷ്ണൻ, അജി ഐശ്വര്യ, അസ്കർ, ഉണ്ണി, ഉദയൻ, നിസാർവട്ടംകുളം തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.